- Advertisement -

- Advertisement -

കല്‍പ്പറ്റയില്‍ വന്‍ കഞ്ചാവ് വേട്ട ;14 കിലോയോളം കഞ്ചാവ് പിടികൂടി

0

വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 14 കിലോയോളം കഞ്ചാവ് കല്‍പ്പറ്റ ജെ.എസ്.പി അജിത് കുമാര്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം പിടികൂടി. കഞ്ചാവ് കടത്തിയ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി സ്വദേശി പ്രജിത്ത് (21), ഇടുക്കി തൊടുപുഴ സ്വദേശി റോബിന്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തു.കാറിന്റെ വിവിധ ഭാഗങ്ങളിലും ബാഗുകളുമായി 28 പൊതികളില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. സ്പെഷ്യല്‍ ടീം അംഗങ്ങളായ എസ്.ഐ. ജയചന്ദ്രന്‍ പി, പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്‌മാന്‍ ടി.പി, വിപിന്‍ കെ.കെ, രാകേഷ് കൃഷ്ണ, ഷൈന്‍ എം.പി,കല്‍പ്പറ്റ എസ്ഐ ദീപ്തി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page