- Advertisement -

- Advertisement -

വാര്‍ഡിലെ വീടുകളില്‍ പച്ചക്കറി കിറ്റ് നല്‍കി പി.വി.എസ്

0

ലോക്ക് ഡൗണ്‍ കാലത്ത് വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് നല്‍കി മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ. തന്റെ ഡിവിഷനിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് നല്‍കിയാണ് കൊവിഡ് കാലത്ത് ഈ ജനപ്രതിനിധി മാതൃകയായത്.

മാനന്തവാടി നഗരസഭ 6-ാം ഡിവിഷനായ അമ്പുകുത്തി വാര്‍ഡില്‍ നിന്നാണ് പി.വി.എസ് മൂസ ജനപ്രതിനിധിയായതും നഗരസഭ വൈസ് ചെയര്‍മാനായതും.കൊവിഡ് കാരണം ജനം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാവുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വീടുകളിലും മൂസ പച്ചക്കറി കിറ്റുകള്‍ നല്‍കിയത് പി.എച്ച് സലീം, വിനു കുര്യാക്കോസ്, കബീര്‍ മണപ്പുറം, കുര്യന്‍ താണാട്ടുകുടി തുടങ്ങിയവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page