- Advertisement -

- Advertisement -

മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു

0

മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഉച്ചഭക്ഷണം വിതരണം ചെയ്തു. കോവിഡ് സെന്ററുകള്‍, മെഡിക്കല്‍ കോളേജ് ആശുപത്രി, തെരുവില്‍ ഭക്ഷണം ലഭിക്കാതെ വന്നവര്‍, കോവിഡ് വളണ്ടിയര്‍മാര്‍, സാമുഹ്യ പ്രവര്‍ത്തകര്‍, ഡ്യൂട്ടിയിലുള്ള പോലീസ് ടീം എന്നിവര്‍ക്കാണ് ഭക്ഷണ വിതരണം നടത്തിയത്.

വരടി മൂലയിലെ നൗഷാദ് പുത്തന്‍തറ സൗജന്യമായി  തയ്യാറാക്കിയ ചിക്കന്‍ ബിരിയാണി പായ്ക്ക് ചെയ്ത് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി ജോര്‍ജ് എന്നിവര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി. കെ ഉസ്മാന്‍, പി.വി മഹേഷ്, എന്‍ പി ഷിബി, എം.വി സുരേന്ദ്രന്‍, എന്‍ വി അനില്‍കുമാര്‍, സി.കെ സുജിത്, കെ എക്‌സ് ജോര്‍ജ്, ശിഹാബുദ്ദീന്‍, ഷാനു, ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി, ഡന്നിസണ്‍ കണിയാരം, ഷീജ ഫ്രാന്‍സിസ്,, റഷീദ് നീലാംബരി എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ വിതരണത്തിന് നേതൃത്വം നല്‍കി.നഗരസഭയുടെ കോവിഡ് സെന്ററുകളിലേക്ക് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബെഡ്ഷീറ്റുകളും നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ബെഡ്ഷീറ്റുകള്‍ ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

You cannot copy content of this page