- Advertisement -

- Advertisement -

ആംബുലന്‍സ് വാങ്ങിയതില്‍  അഴിമതി ആരോപണം

0

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതിയെന്ന് എഐവൈഎഫ് .കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതികളാണ് ഭരണസമിതിയിലെ ചില അംഗങ്ങള്‍ നടത്തിയതെന്നും അഴിമതി നടത്തിയവര്‍ രാജിവെക്കണമെന്നും എഐവൈഎഫ് കണിയാമ്പറ്റ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു .

നവമാധ്യമങ്ങളിലൂടെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ പണം ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . ഇതിന് ഒത്താശ പാടുന്ന രീതിയിലാണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുതെന്നും ആമ്പുലന്‍സിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് തുടങ്ങിയ അക്കൗണ്ടും ഭരണസമിതി അംഗങ്ങളുടെ അക്കൗണ്ടും പരിശോധിച്ച് അഴിമതി പുറത്ത് കൊണ്ടുവരണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം എ ഐ വൈ എഫ് ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും  മണ്ഡലം സെക്രട്ടറി മേജോ ജോണ്‍ മേഖല സെക്രട്ടറി മുത്തലിബ് കോയണ്ണി , ഷൈജല്‍ , ഇര്‍ഷാദ് , ഫൈസല്‍ എന്നിവര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page