- Advertisement -

- Advertisement -

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണം; കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്

0

പുല്‍പ്പള്ളി കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്. വരള്‍ച്ചയും പ്രളയക്കെടുതിയും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ വയനാടിന് പ്രത്യക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്നും കര്‍കരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാടിച്ചിറ വില്ലേജ് ഓഫീസിന് മുന്നില്‍ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി സെക്രട്ടറിമാരായ എന്‍.യു ഉലഹന്നാന്‍, അഡ്വ: ഒ.ആര്‍ രഘു, ജോസഫ് പെരുവേലി, ഗിരിജകൃഷ്ണന്‍, തോമസ് പാഴൂക്കാല, ശിവരാമന്‍ പാറക്കുഴി, ജോയി വാഴയില്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page