- Advertisement -

- Advertisement -

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു

0

മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19 രണ്ടാം തരംഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും 24 മണിക്കൂറും മെഡിക്കല്‍ സേവനം ഉറപ്പാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു.

ഇതിനായി ഒരു പ്രത്യേക വാഹനവും,എം ബി ബി എസ് നേഴ്‌സ്,പാരാമെഡിക്കല്‍ തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കുന്നവരും,പൂര്‍ത്തിയാക്കിയവരുമായ സന്നദ്ധ സേന അംഗങ്ങളെയും ക്രമീകരിച്ചിട്ടുണ്ട്.മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി. കെ ജോസ്,യു.കെ.രഘു,ജോസ് നെല്ലേടം,ഷിനു കച്ചിറയില്‍,ഷിജോയ് മാപ്ലശ്ശേരി, എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page