രണ്ടര വയസ്സുള്ള അള്‍സേഷന്‍ ഇനത്തില്‍ പെട്ട വളര്‍ത്തുനായയെ സാമൂഹ്യ വിരുദ്ധര്‍ വിഷം കൊടുത്തു കൊന്നെന്ന പരാതിയുമായി പെറ്റ്സ് ഫാം ഉടമ.മീനങ്ങാടി മാനികാവ് പുറമടത്തില്‍ ജയശ്രീ ദിവാകരനാണ് പരാതിയുമായി മീനങ്ങാടി പോലീസിനെ സമീപിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് വായിലൂടെ നുരയും പതയും വന്ന് ചത്ത നിലയില്‍ വളര്‍ത്തുനായയെ കണ്ടത്.പ്രദേശത്ത് വിഷാംശത്തിന്റെ മണം അനുഭവപ്പെട്ടതോടെയാണ് സാമൂഹ്യ വിരുദ്ധര്‍ മനപ്പൂര്‍വ്വം നായക്ക് വിഷം നല്കിയതാകാമെന്ന നിഗമനത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.
- Advertisement -
- Advertisement -