അമ്പലവയല്‍ പഞ്ചായത്തില്‍ സിഐടിയു എന്‍എസ്എസ് സംയുക്തമായി മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റോഡരികിലെ കാടുകള്‍ വെട്ടിത്തെളിച്ചും കൊതുക് വളരാന്‍ സാദ്ധ്യതയുള്ള വെള്ളം കെട്ടി നില്ക്കുന്ന ചിരട്ട, കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.സിഐടിയു സെക്രട്ടറി ജോണി, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ മനോജ്, രാജന്, ശിഹാബ് ,വര്‍ഗീസ്, എയ്ഞ്ചല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -