- Advertisement -

- Advertisement -

136 എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു

0

എംഎല്‍എമാരുടെ സത്യ പ്രതിജ്ഞയോടെ കേരള നിയമസഭയുടെ 15-ാം സമ്മേളനത്തിന് തുടക്കമായി. 136 എംഎല്‍എമാര്‍ ഇന്ന് പ്രോ ടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി വി അബ്ദുള്‍ റഹ്‌മാന്‍ അടക്കം മൂന്ന് പേര്‍ക്ക് ഇന്ന് സഭയിലെത്തി സത്യ പ്രതിജ്ഞ ചെയ്യാനായില്ല. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് . 28ന് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത്. താനൂരില്‍ നിന്ന് വിജയിച്ച മന്ത്രി വി അബ്ദുള്‍ റഹ്‌മാന്‍,നെന്മാറയില്‍ നിന്ന് ജയിച്ച കെ ബാബു, കോവളത്ത് നിന്ന് വിജയിച്ച എ വിന്‍സന്റ് എന്നിവര്‍ക്ക് ആരോഗ്യ പ്രശ്‌നം മൂലം ഇന്ന് തസ്യപ്രതിജ്ഞക്ക് ഹാജരായില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page