വയനാട് ജില്ലാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ജില്ലയില്‍ ആദ്യമായി ഒരു ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. വയനാട് ജില്ലയിലെ കരാറുകാര്‍ ഏറ്റെടുക്കുന്ന ഗുണ നിലവാരം പരിശോധിക്കുന്നതിന് മറ്റ് ജില്ലകളിലെ ലാബുകളെയാണ് ആശ്രയിച്ചു വന്നിരുന്നത്. ഇതിന് ഒരു ശാശ്വത പരിഹാരമായി ജില്ലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് നല്‍കുന്നതിന് വേണ്ടിയാണ് ഈ സഹകരണ സംഘം വയനാട് ജില്ലയില്‍ ഒരു ലാബ് പ്രവര്‍ത്തനം തുടങ്ങിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസഹാഖ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ ഗവമെന്റ് കോട്രാക്‌റ്റേഴ്‌സ് സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് സജി മാത്യു അധ്യക്ഷനായിരുന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എം.എസ്.ദിലീപ്(ജില്ലാ പഞ്ചായത്ത്), കെ.എം. കുര്യാക്കോസ്, പി.കെ. അയ്യൂബ്, എം.പി. സണ്ണി, എം. അനില്‍കുമാര്‍, ഡയറക്ടര്‍മാരായ വി.ജെ. ഷാജി, പി.ടി. ജോസഫ്, ടി.ഒ. അബ്രഹാം എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -