- Advertisement -

- Advertisement -

എഐവൈഎഫ് പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി

0

മാനന്തവാടി നഗരസഭയിലെ വരടിമൂല കോളനിയില്‍ നാല്പതിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ കോളനിയിലെ മുഴുവന്‍ വീടുകളും അണുനശീകരണം നടത്തി.കോളനിവാസികളെ വേണ്ടരീതിയില്‍ സംരക്ഷിക്കുന്നതിനോ കോളനിയിലെ വീടുകള്‍ അണുനശീകരണം നടത്തുന്നതിനോ നഗരസഭാധികൃതര്‍ തയ്യാറാകാത്ത പശ്ചാതലത്തിലാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകള്‍ അണുനശീകരണം നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.

കോവിഡ് ഭേദമായ ആളുകളെ വാഹനത്തില്‍ കൊണ്ടുവന്ന് കോളനിയില്‍ ഇറക്കി വിടുകയാണുണ്ടായത്.അവര്‍ക്ക് താമസിക്കാന്‍ ഉള്ള വീടുകള്‍ ശുചിയാക്കുന്നതിനോ  അണുനശീകരണം നടത്തുന്നതിനോ തയ്യാറാവാതെ വീണ്ടും ദുരിതത്തിലേക്ക് കോളനി നിവാസികളെ തള്ളിവിടുന്ന നഗരസഭാ അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പറഞ്ഞു.അണുനശീകരണ പ്രവര്‍ത്തനത്തിന് ജില്ലാ പ്രസിഡന്റ് രജിത്ത് കമ്മന, മണ്ഡലം സെക്രട്ടറി നിഖില്‍ പത്മനാഭന്‍, ജ്യോതിഷ്, മനോജ്, രഞ്ജിത്ത്, വിവേക്, ഉമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page