ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട 20 ഓ.ആര്.സി സ്കൂളുകളിലെ സ്കൂള്‍ കോര്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ഓ.ആര്.സി നോഡല്‍ ടീച്ചര്‍, സ്കൂള്‍ കൗണ്‍സിലര്‍, പി.ടി.എ പ്രതിനിധി, എസ്.പി.സി നോഡല്‍ ടീച്ചര്‍ എന്നിവരാണ് കോര്‍ ടീമിലുള്ളവര്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത്ത് അധ്യക്ഷത വഹിച്ചു. ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രി, ഓ.ആര്.സി പ്രൊജക്ട് അസിസ്റ്റന്റ് ലിറ്റിന പി ജോര്‍ജ്ജ്, ഓ.ആര്.സി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹരിത പോള്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -