- Advertisement -

- Advertisement -

കോവിഡ് വ്യാപനം രൂക്ഷം: മുഴുവന്‍ വാര്‍ഡുകളും അടച്ചു

0

കോവിഡ് വ്യാപനം രൂക്ഷം,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചു.ആദിവാസി കോളനികളിലടക്കം രോഗ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇന്നൊരു ദിവസം മുഴുവന്‍ വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനമായത്.അടുത്ത ദിവസങ്ങളില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുറഞ്ഞില്ലെങ്കില്‍ അടുത്ത ആഴ്ചയോടെ പഞ്ചായത്തില്‍ ത്രിബിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാനും സാധ്യത.

അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ വരും ദിവസങ്ങളില്‍ ഒരുമണിവരെമാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അനുവദിക്കു എന്നും തീരുമാനമെടുത്തത്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം പൊലീസ് പരിശോധന കര്‍ശനമാക്കി. കൃത്യമായ രേഖകളില്ലാതെ എത്തിയ ആളുകളെ മുഴുവന്‍ പോലീസ് തിരിച്ചയച്ചു.പഞ്ചായത്തില്‍ 543 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 154 ഓളം ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page