- Advertisement -

- Advertisement -

18 മുതല്‍ 45 വരെയുള്ളവരുടെ വാക്‌സിനേഷന്‍: 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണ

0

സംസ്ഥാനത്ത് 18-45 പ്രായത്തിലുള്ളവരുടെ വാക്‌സിനേഷനുള്ള മുന്‍ഗണന പട്ടിക തയ്യാറായി. 32 വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന. ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാര്‍ എന്നിവര്‍ പട്ടികയിലുണ്ട്.

പെട്രോള്‍ പമ്പ് ജീവനക്കാര്‍, ഹോം ഡെലിവറി ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും വിവിധ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരേയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page