നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ ക്ഷീര കര്‍ഷകരില്‍ നിന്ന് ക്ഷീര സംഘങ്ങള്‍ വഴി സംഭരിക്കുന്ന പാല് മില്‍മയിലേക്ക് അയക്കരുത് എന്ന മലബാര്‍ മേഖല മില്‍മയുടെ തീരുമാനവും, മെയ് മാസം ഒന്നാം തീയ്യതി മുതല്‍ പത്താം തിയ്യതി വരെ ഓരോ ക്ഷീരസംഘങ്ങളും മില്‍മയിലേക്ക് നല്കിയ പാലിന്റെ 60 ശതമാനം പാല് മാത്രമേ മില്‍മ ഇനി മുതല്‍ സ്വീകരിക്കൂ എന്ന തീരുമാനവും പിന്‍വലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ഈ തീരുമാന പ്രകാരം ജില്ലയിലെ ക്ഷീരമേഖലയില്‍ ഉത്പാദിക്കുന്ന പാലിന്റെ അമ്പത്ത് ശതമാനത്തോളും ക്ഷീരകര്‍ഷകര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. കോവിഡ് കാലത്ത് വയനാട്ടിലെ ഭൂരിഭാഗം ആളുകളുടെയും ഉപജീവനമാര്‍ഗ്ഗമാണ് ഇത് മൂലം ഇല്ലാതാവുന്നത് എന്നും. മലബാര്‍ മേഖലയിലെ മില്‍മ എടുത്ത ജനവിരുദ്ധമായ ഈ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
- Advertisement -
- Advertisement -