- Advertisement -

- Advertisement -

ലോക്ക്ഡൗണ്‍ ലംഘനം ഇന്ന് 30 കേസുകള്‍

0

ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെതിരെ ഇന്ന് 5 മണി വരെ വയനാട്ടില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 97 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 62 പേര്‍ക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 1 പോലീസ് ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവായിട്ടുണ്ട്.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും, ബാങ്ക്, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ ജില്ലയില്‍ വരും ദിവസങ്ങളിലും  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി  അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page