- Advertisement -

- Advertisement -

ലോക്ക്ഡൗണ്‍ കാലത്തും അവകാശങ്ങള്‍ക്കായ് ജനപ്രതിനിധികളുടെ സമരം

0

 

നഗരസഭ ഒരുക്കിയ കൊവിഡ് ഡൊമിസിലറി സെന്ററിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭ ഭരണ സമിതിയിലെ 4 കൗണ്‍സിലര്‍മാരാണ് ഡി.എം.ഒ. ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഒടുവില്‍ നഴ്‌സിനെ നിയമിച്ച് ഉത്തരവുമായി.

മാനന്തവാടി നഗരസഭ ചെറ്റപ്പാലം സെന്റ് പാട്രിക്‌സ് സ്‌കൂളില്‍ കൊവിഡ് രോഗികള്‍ക്കായ് രണ്ടാഴ്ച മുന്‍പ് ഡൊമിസിലറി കോവിഡ് സെന്റര്‍ തുടങ്ങിയിരുന്നു.രണ്ടാമതായി മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് ദിവസം മുന്‍പ് സെന്റര്‍ ആരംഭിച്ചെങ്കിലും സ്റ്റാഫ്‌നേഴ്‌സ് ഇല്ലാത്തതിനാല്‍ രോഗികളെ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയാവാത്തതിനെ തുടര്‍ന്ന് ഇന്ന് നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.വി.ജോര്‍ജ്, മാര്‍ഗ്ഗരറ്റ് തോമസ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, വി.യു. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഒടുവില്‍ ഡി.എം.ഒ ഇടപ്പെട്ട് സ്റ്റാഫ് നഴ്‌സിനെ നിയമിച്ച കൊണ്ട് ഉത്തരവും ഇറക്കിയതോടെ സമരം അവസാനിപ്പിച്ചു.സമരം നടക്കുന്നതറിഞ്ഞ് മാനന്തവാടി സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് എത്തി സമരകാരോട് പിരിഞ്ഞു പോകാന്‍ ആവശ്യെപെടുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page