സംസ്ഥാനത്ത് കോവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. ഇന്നലെ 29,704 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി കുറഞ്ഞു കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ ആശ്വാസത്തിന് വക നല്‍കുന്നതാണ് ഇന്നലത്തെ കോവിഡ് കണക്ക്. 30 ശതമാനത്തിന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലെത്തി. അഞ്ച് ദിവസത്തിനിടെ ആദ്യമായി പ്രതിദിന കേസുകള്‍ 30,000ന് താഴെയെത്തി. 4,40,652 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 3686 പേര് ഐസിയുവിലാണ്. രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടായെന്നതും ആശ്വാസമാണ്. 34,296 പേരാണ് രോഗമുക്തരായത്. 89 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്കിലും നേരിയ കുറവുണ്ടായി.
- Advertisement -
- Advertisement -