സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് അടിയന്തിരമായി ആവശ്യമുള്ള ഓക്സിജന്റെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.അടിയന്തര സാഹചര്യങ്ങളില്‍ ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന്, പരിചയസമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കാന്‍ തുടങ്ങി. താല്പര്യമറിയിക്കുന്നവരുടെ വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പ് തേടുന്നുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കുറിപ്പും അധികൃതര്‍ പങ്കുവെച്ചു.ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ജില്ലാ ആര്‍ടിഒമാര്‍ക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളില്‍ അവര്‍ ഈ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് മോട്ടോര്‍ വകുപ്പ് വ്യക്തമാക്കുന്നത്. താല്പര്യമുള്ള ഹസാര്‍ഡസ് വാഹന ഡ്രൈവര്‍മാര്‍ക്ക് വിവരങ്ങള്‍ നല്കാന് ഗൂഗിള്‍ ഫോമും ഒരുക്കിയിട്ടുണ്ട്.
- Advertisement -
- Advertisement -