- Advertisement -

- Advertisement -

കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

0

കാര്യമ്പാടി കാണ്ണാശുപത്രിക്ക് സമീപത്ത് നിന്നും 3 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വിളക്കുമൂല വീട്ടില്‍ വി.വി. വിനീഷാണ് അറസ്റ്റിലായത്.എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കണ്ണാശുപത്രിക്ക് സമീപത്തെ വീടിന് മുന്‍വശത്ത് നിന്നും മദ്യം പിടികൂടിയത്.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍ കുമാര്‍, സി.ഇ.ഒ.മാരായ സി.ഡി. സാബു, സനൂപ്, ജിതിന്‍, വുമണ്‍ സി.ഇ.ഒ ജലജ എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page