- Advertisement -

- Advertisement -

സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

0

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതാശശി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വാസുദേവന്‍ അധ്യക്ഷനായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജയമുരളി, സിന്ധു ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.യു. ജോര്‍ജ്, വി.ടി. ബേബി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്കിലെ 73 വിദ്യാര്‍ത്ഥികള്‍ക്കായി 16,95,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page