വിദേശ രാജ്യങ്ങളിൽ നിന്ന് കൊവിഡ് വാക്സിൻ നേരിട്ട് വാങ്ങാനുള്ള നീക്കവുമായി സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഒഡിഷ സർക്കാരുകളാണ് വാക്സിൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളെ നേരിട്ട് സമീപിക്കുന്നത്.18 കോടി ഡോസ് കൊവിഡ് വാക്സിൻ ഇതിനോടകം വാങ്ങിയെന്നാണ് കേന്ദ്രം പറയുന്നത്. നിലവിൽ 90 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. വരുംദിവസങ്ങളിലായി കൂടുതൽ ഡോസ് വാക്സിനുകൾ നൽകും. വാക്സിൻ ക്ഷാമം നേരിടുന്നതിനാൽ ഇപ്പോഴുള്ള വാക്സിൻ 45 വയസിന് മുകളിലുള്ളവർക്ക് നൽകാനുള്ള ശ്രമമാണ് സംസ്ഥാനങ്ങൾ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ ശ്രമം.വാക്സിൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് അനുകൂലമാകുമെന്നാണ് കണക്ക് കൂട്ടൽ. ഭാരത് ബയോടെകിന്റെ കൊവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും റഷ്യയുടെ സ്ഫുട്നിക് വാക്സിനുമാണ് രാജ്യത്ത് നിലവിൽ അനുമതിയുള്ളത്. ഡൽഹി, തെലങ്കാന ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിനോടകം വാക്സിന് വേണ്ടി ആഗോള ടെൻഡർ വിളിക്കാനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു. ഉത്തർപ്രദേശും വാക്സിൻ രാജ്യത്തിന് പുറത്തുനിന്ന് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
- Advertisement -
- Advertisement -