- Advertisement -

- Advertisement -

ആദിവാസി മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; സംയുക്ത ബോധവത്കരണം തുടങ്ങി

0

ജില്ലയില്‍ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്തമായ ബോധവത്ക്കരണം തുടങ്ങി.പുല്‍പ്പള്ളി മുള്ളന്‍കോല്ലി പൂതാടി പഞ്ചാത്തുകളിലാണ് എറ്റവുമധികം ആദിവാസികള്‍ രോഗികളായുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ വിതരണ സംഘമാണ് കോളനിയില്‍ കൊവിഡ് പരത്തുന്നതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.

ലോക്ക്ഡൗണിനിടെയും അതിര്‍ത്തി പ്രദേശത്ത് സംഘം രഹസ്യമായി കോളനികളിലെത്തി മദ്യം വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും കോളനി നിവാസികള്‍ മടി കാണിക്കുന്നു. ഇക്കാര്യങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.കഴിഞ്ഞ ദിവസം മാത്രം പത്ത് കോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്. ഇനിയും രോഗികള്‍ കൂടാനുള്ള സാധ്യത ആരോഗ്യവുകുപ്പ് തള്ളികളയുന്നില്ല. അതിനാല്‍ ജനപ്രതിനിധികളുടെ സഹായത്തോടെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും, വനപാലകരും കോളനികള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണിപ്പോള്‍. ആദിവാസി ഭാഷയിലാണ് ബോധവത്കരണം.

Leave A Reply

Your email address will not be published.

You cannot copy content of this page