- Advertisement -

- Advertisement -

വേനല്‍ മഴയില്‍ ജില്ലയില്‍ കനത്ത നാശനഷ്ടം 

0

ഇത്തവണ വേനല്‍ മഴയില്‍ ജില്ലയില്‍ 51 കോടി 86 ലക്ഷം രൂപയുടെ നാശ നഷ്ടം. നേന്ത്രവാഴ, കവുങ്ങ്, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയ വിളകളാണ് കാറ്റിലും മഴയിലും നശിച്ചത്. പനമരം, ചീരാല്‍, എടവക, തരിയോട് തുടങ്ങി 11 വില്ലേജുകളിലാണ് കൂടുതല്‍ നാശനഷ്ടം.നേന്ത്രവാഴകളാണ് ഏറ്റവും കുടുതല്‍ നശിച്ചത്. 5357 കര്‍ഷകരുടെ കുലച്ചതും കുലക്കാറായതുമായ 910152 വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്.

ഇതുവഴി 48കോടി 64 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനുപുറമെ 880 കര്‍ഷകരുടെ 4736 കവുങ്ങ്, 1606 തെങ്ങ്, 1235 റബ്ബര്‍, 1200 കുരുമുളക് വള്ളികള്‍, 35 കാപ്പി ചെടികളും നശി്ച്ചു. ഇതുവഴി കര്‍ഷകര്‍ക്ക് 2കോടി 26ലക്ഷത്തോളം നഷ്ടമാണ് കണക്കാക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് 817.74 ഹെക്ടറിലെ കാര്‍ഷിക വിളകളാണ് നശിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page