- Advertisement -

- Advertisement -

ഇന്ധനവില വീണ്ടും കൂട്ടി

0

രാജ്യത്ത് കൊവിഡ് കുതിക്കുന്നതിനൊപ്പം പെട്രോള്‍ വിലയും കുത്തനെ ഉയരുന്നു. പെട്രോള്‍ ലിറ്ററിന് 23 പൈസയും ഡീസലിന് പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 9 പൈസയും ഡീസലിന് 89 രൂപ രണ്ട് പൈസയുമായി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു. ഫെബ്രുവരി 23 വരെ ദിനംപ്രതി വര്‍ധനവുണ്ടായിരുന്ന പെട്രോള്‍-ഡീസല്‍ വില ഏപ്രില്‍ 15നു ശേഷം കൂടിയിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധമുയരുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page