ഇന്ധനവില വര്‍ദ്ധനവ് പമ്പുകളില്‍ വില്‍പ്പന കുറയുന്നു.തുടര്‍ച്ചയായ വില വര്‍ദ്ധനവിനെ തുടര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞതും നഷ്ടത്തെ തുടര്‍ന്ന് സ്വകാര്യ ബസ്സുകള്‍ ട്രിപ്പുകള്‍ റദ്ദാക്കുന്നതും ഇന്ധന വില്‍പ്പന കുറയുന്നതിന് കാരണമായിട്ടുണ്ട്. തുടര്‍ച്ചയായ വിലവര്‍ദ്ധനവ് പമ്പുകളിലെ ഇന്ധന വില്‍പ്പനയെ കാര്യമായി ബാധിച്ചു തുടങ്ങി. വിലവര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ പലരും നാലുചക്ര വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ചതും സ്വകാര്യ ബസ്സുകള്‍ പല ട്രിപ്പുകളും റദ്ദാക്കുന്നതുമാണ് ഇന്ധന വില്‍പ്പന കുറയാന്‍ കാരണമായി പറയുന്നത്. ഒറ്റയ്ക്ക് നാലുചക്ര വാഹനങ്ങള്‍ ഓടിച്ച് ടൗണിലെത്തിയിരുന്ന പലരും ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്. കൂടാതെ പലരും യാത്ര ബസ്സുകളിലേക്കും മാറ്റി. ബത്തേരിയിലെ ഒരു പമ്പില്‍ മുമ്പത്തെ അപേക്ഷിച്ച് ഡീസലില്‍ 1000 ലിറ്ററിന്റെയും പെട്രോളില്‍ 500 ലിറ്ററിന്റെയും വില്പ്പനകുറവ് വന്നതായാണ് നടത്തിപ്പുകാര്‍ പറയുന്നത്.
- Advertisement -
- Advertisement -