- Advertisement -

- Advertisement -

കോവിഡ് വ്യാപനം: ഐ.പി.എല്‍ നിര്‍ത്തിവെച്ചു

0

കൊല്‍ക്കത്ത ടീമിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ബോളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. നിലവില്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങള്‍ക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page