- Advertisement -

- Advertisement -

6.300 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

0

ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. കെഎല്‍.72 എ 9639 ബൈക്കില്‍ കടത്തിയ 70 പാക്കറ്റ് ( 6.300 ലിറ്റര്‍) മദ്യമാണ് പിടികൂടിയത്. തൃശ്ശിലേരി – പാല്‍ വെളിച്ചം റൂട്ടില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പയ്യംമ്പള്ളി ഇഞ്ചി കാലായില്‍ ജോബിന്‍ ജോര്‍ജ് (34) കൂടല്‍ കടവ് കുമരപ്പള്ളി ല്‍ ബിനു ബേബി (33) എന്നിവരെയും അറസ്റ്റ് ചെയ്തു. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. സംഘത്തില്‍ പ്രവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലികുന്നേല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ് വിജയന്‍, എബിന്‍ വില്‍സണ്‍, ഡ്രൈവര്‍ റഹീം എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page