- Advertisement -

- Advertisement -

നന്മ പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

0

കൂളിവയല്‍: കൂളിവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നന്മ ചാരിറ്റബിള്‍ വെല്‍ഫെയര്‍ ആന്റ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സുദൃഢമായ ദാമ്പത്യ ബന്ധം സാധ്യമാക്കുന്നതിലൂടെ കുടുംബജീവിതം ആനന്ദകരമാക്കുകയെന്ന ലക്ഷ്യവുമായാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നത്. നിസ്സാര പ്രശ്നങ്ങള്‍ പോലും വിവാഹമോചനങ്ങളിലേക്കും കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും വഴിമാറുന്നത് വര്‍ധിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യകരമായ കുടുംബ ജീവിതം കെട്ടിപ്പടുക്കുന്നതിന് പുതുതലമുറയെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴ്സിന് തുടക്കമിട്ടത്. ഇതിനകം നൂറുകണക്കിന് യുവതീ-യുവാക്കള്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വൈവാഹിക ജീവിതത്തിന്റെ മുന്നൊരുക്കം മുതല്‍ സന്താന പരിപാലനം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ മേഖലകളെയും ഉള്‍പ്പെടുത്തിയ കോഴ്സില്‍ പ്രവേശനം നേടുന്നതിന് മുന്‍ കൂട്ടി പേര് രജിസ്ടര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍; 9605765255, 9605004212. പലിശ രഹിത വായ്പ സംവിധാനം, നന്മ കംപ്യൂട്ടര്‍ എജ്യുക്കേഷന്‍, ട്യൂഷന്‍ സെന്റര്‍, വനിതാ സംരംഭക പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page