- Advertisement -

- Advertisement -

എല്ലാ റിസള്‍ട്ടും നെഗറ്റീവ്

0

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെയും പോളിംഗ് ഏജന്റുമാരുടെയും ആന്റിജന്‍.പരിശോധന പൂര്‍ത്തിയായി. മാനന്തവാടി ഗവ: യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 200 ലധികം പരിശോധന നടന്നതില്‍ ആര്‍ക്കും പോസിറ്റീവ് റിസള്‍ട്ട് ഇല്ല.
മാനന്തവാടി മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഡ്യുട്ടിക്ക് നിയോഗിച്ച കൗണ്ടിംഗ് സ്റ്റാഫ്, പോളിംഗ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായുള്ള ആന്റിജന്‍ പരിശോധനയാണ് ഇന്ന് നടന്നത്.

മാനന്തവാടി മെഡിക്കല്‍ കോളേജ് പി.പി.യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യയുടെ നേതൃത്വത്തില്‍ ഡോ. ജാകുലിന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.പി.നൗഷ, ലാബ് ടെക്‌നീഷ്യന്‍ വി.കെ.രജീഷ്, നഴ്‌സ്മാര്‍ എന്നിവരുടെ സംഘം ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. 200 ലിധികം പേരുടെ പരിശോധന നടത്തിയതില്‍ എല്ലാ റിസള്‍ട്ടും നെഗറ്റീവാവുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page