സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ മെയ് നാലു മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. നിലവില്‍ വാരാന്ത്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ക്ക് തുല്യമായിരിക്കും ഈ നിയന്ത്രണങ്ങള്‍. കൂടാതെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. കടകളില്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണം വരും. കടകളിലെ തൊഴിലാളികള്‍ കൈയ്യുറ നിര്‍ബന്ധമായും ധരിക്കണം. മെയ് രണ്ടിന് വോട്ടെണ്ണല്‍ ദിനത്തില്‍ ഒരു തരത്തിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളും അനുവദിക്കില്ല. സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തനം രണ്ടു മണിവരെയാക്കി നിജപ്പെടുത്തി.
- Advertisement -
- Advertisement -