- Advertisement -

- Advertisement -

ജില്ലയില്‍ 909 പേര്‍ക്ക് കൂടി കോവിഡ്

0

305 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (29.04.21) 909 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 305 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.56 ആണ്. 898 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍ പോസിറ്റീവായി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39514 ആയി. 30509 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7929 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7235 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
സുല്‍ത്താന്‍ ബത്തേരി 108 പേര്‍, അമ്പലവയല്‍ 76, കല്‍പ്പറ്റ , നെന്മേനി 75 വീതം, മേപ്പാടി 66, മാനന്തവാടി 46, പനമരം 45, കണിയാമ്പറ്റ 39, മീനങ്ങാടി, തവിഞ്ഞാല്‍, പൂതാടി 38 വീതം, തിരുനെല്ലി 32, വെള്ളമുണ്ട 31, പുല്‍പ്പള്ളി 30, മുള്ളന്‍കൊല്ലി, മുട്ടില്‍ 23 വീതം, നൂല്‍പ്പുഴ 20, വൈത്തിരി 18, എടവക, വെങ്ങപ്പള്ളി 17 വീതം, തരിയോട്, തൊണ്ടര്‍നാട് 12 വീതം, പൊഴുതന 10, കോട്ടത്തറ 7, പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് മുട്ടില്‍ സ്വദേശികള്‍ അമ്പലവയല്‍, എടവക, പനമരം, പൂതാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും ബീഹാറില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, തമിഴ്നാട്ടില്‍നിന്ന് വന്ന നെന്മേനി സ്വദേശി, രാജസ്ഥാനില്‍ നിന്ന് വന്ന പൂതാടി സ്വദേശി, ചത്തീസ്ഗഡില്‍ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

305 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ, തരിയോട് 8 വീതം, പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, പനമരം അഞ്ച് വീതം, മേപ്പാടി, തൊണ്ടര്‍നാട് നാലുവീതം, നെന്മേനി, അമ്പലവയല്‍ മൂന്ന് വീതം, മീനങ്ങാടി, മൂപ്പൈനാട്, വെള്ളമുണ്ട, പൊഴുതന, മുട്ടില്‍ രണ്ടു വീതം, മാനന്തവാടി, പൂതാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും കണ്ണൂര്‍ സ്വദേശികളായ മൂന്നു പേരും കോഴിക്കോട്, ബാംഗ്ലൂര്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 232 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

2249 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.04.21 ) പുതുതായി നിരീക്ഷണത്തിലായത് 2249 പേരാണ്. 639 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 23731 പേര്‍. ഇന്ന് പുതുതായി 149 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 376795 സാമ്പിളുകളില്‍ 364904 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 325390 നെഗറ്റീവും 39514 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page