- Advertisement -

- Advertisement -

അമ്പലവയല്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്

0

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ന് വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് ശുപാര്‍ശ ചെയ്തു. ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ അടിയന്തിര ഭരണസമിതി യോഗം ചേരും. പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ശുപാര്‍ശ ചെയ്താല്‍ അത് സംബന്ധിച്ച് ജില്ലാ ഭരണകൂടമാണ് അന്തിമ തീരുമാനമെടുക്കുക.

യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി-വ്യവസായി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, പോലീസ് അധികാരികള്‍, മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ-പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page