കാട്ടാന തകര്‍ത്ത വീട് മണിക്കുറുകള്‍ക്കുള്ളില്‍ വനംവകുപ്പ് പുനര്‍ നിര്‍മ്മിച്ചു നല്‍കി
കാട്ടാന തകര്‍ത്ത വീട് മണിക്കുറുകള്‍ക്കുള്ളില്‍ പുനര്‍ നിര്‍മ്മിച്ച് വനംവകുപ്പ് മാതൃകയായി.തോല്‍പ്പെട്ടി നരിക്കല്‍ കാവുങ്കല്‍ ഗഫൂറിന്റെ വീടാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ത്തത്.
സ്ഥലത്ത് എത്തിയ തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി ജയപ്രസാദിന്റേയും തോല്‍പ്പെട്ടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദുള്‍ ഗഫൂറിന്റേയും നേതൃത്വത്തിലുള്ള ഫോറസ്റ്റര്‍മാരുടെയും വാച്ചര്‍മാരുടേയും സഹായത്താല്‍ മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ അറ്റകുറ്റപണി നടത്തിയത്.
പ്രദേശത്തെ കാട്ടാന ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പട്രോളിങ്ങ് ശക്തമാക്കുമെന്നും ആവശ്യമായ എല്ല നടപടികളും സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു