ബത്തേരി ഗാന്ധി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കട ബത്തേരി മുനിസിപ്പാലിറ്റി അധികൃതരും,പോലീസും ചേര്‍ന്ന് അടപ്പിച്ചു.മടക്കര സ്വദേശിയായ കടയുടമയുടെ അമ്മക്ക് കോവിഡ് പോസിറ്റീവായിട്ടും,സമ്പര്‍ക്കത്തിലുള്ള കടയുടമ നിരീക്ഷണത്തില്‍ പോകാതെ കട തുറന്ന് പ്രവര്‍ത്തിപ്പിച്ചതാണ് കടയടപ്പിക്കാന്‍ കാരണമെന്ന് ബത്തേരി മുനിസിപ്പല്‍ ചെയര്മാന് ടി.കെ രമേശ് പറഞ്ഞു.ഇനി അറിയിപ്പ് ലഭിക്കാതെ കട തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കടയുടമയെ അറിയിച്ചതായും ചെയര്മാന് പറഞ്ഞു.
- Advertisement -
- Advertisement -