- Advertisement -

- Advertisement -

ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്
278 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (28.04.21) 732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. 711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38606 ആയി. 30204 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7510 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6891 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ സ്വദേശികള്‍ 71 പേര്‍, നെന്മേനി 60 പേര്‍, മേപ്പാടി 55 പേര്‍, പനമരം 50 പേര്‍, വെള്ളമുണ്ട 45 പേര്‍, തവിഞ്ഞാല്‍ 34 പേര്‍, എടവക 31 പേര്‍, ബത്തേരി 30 പേര്‍, അമ്പലവയല്‍, പുല്‍പ്പള്ളി 26 പേര്‍ വീതം, മാനന്തവാടി 25 പേര്‍, മുട്ടില്‍, വൈത്തിരി 23 പേര്‍ വീതം, പൂതാടി, പൊഴുതന, പടിഞ്ഞാറത്തറ 22 പേര്‍ വീതം, നൂല്‍പ്പുഴ, തൊണ്ടര്‍നാട് 21 പേര്‍ വീതം, മീനങ്ങാടി, കോട്ടത്തറ 20 പേര്‍ വീതം, തിരുനെല്ലി 17 പേര്‍, കണിയാമ്പറ്റ 16 പേര്‍, മുള്ളന്‍കൊല്ലി 13 പേര്‍, മൂപ്പൈനാട് 9 പേര്‍, തരിയോട് 6 പേര്‍, വെങ്ങപ്പള്ളി സ്വദേശികളായ 3 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

അസ്സമില്‍ നിന്ന് വന്ന 6 തവിഞ്ഞാല്‍ സ്വദേശികള്‍, ഡല്‍ഹിയില്‍ നിന്ന് വന്ന ഒരു വെള്ളമുണ്ട സ്വദേശി, കര്‍നാടകയില്‍ നിന്ന് വന്ന 3 മുള്ളന്‍കൊല്ലി സ്വദേശികള്‍, 2 മാനന്തവാടി സ്വദേശികള്‍, എടവക, കല്‍പ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, നെന്മേനി, പനമരം, മേപ്പാടി, ബത്തേരി, സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗ ബാധിതരായത്.

278 പേര്‍ക്ക് രോഗമുക്തി
നെന്മേനി സ്വദേശികള്‍ 5 പേര്‍, മേപ്പാടി, ബത്തേരി, പുല്‍പ്പള്ളി, തിരുനെല്ലി, പൊഴുതന, പൂതാടി 4 പേര്‍ വീതം, കണിയാമ്പറ്റ, മുട്ടില്‍, തൊണ്ടര്‍നാട് 3 പേര്‍ വീതം, വൈത്തിരി, തരിയോട്, കല്‍പ്പറ്റ രണ്ടു പേര്‍ വീതം, മീനങ്ങാടി, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, ഒരു കോഴിക്കോട് സ്വദേശിയും, 4 കണ്ണൂര്‍ സ്വദേശികളും, രണ്ടു ബാംഗ്ലൂര്‍ സ്വദേശികളും, വീടുകളില്‍ ചികിത്സയിലായിരുന്ന 225 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

2935 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.04.21 ) പുതുതായി നിരീക്ഷണത്തിലായത് 2935 പേരാണ്. 489 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 22121 പേര്‍. ഇന്ന് പുതുതായി 89 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 2993 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 373782 സാമ്പിളുകളില്‍ 362526 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 323920 നെഗറ്റീവും 38606 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page