- Advertisement -

- Advertisement -

വയനാട് മെഡിക്കല്‍ കോളേജ് വീണ്ടും കൊവിഡ് ആശുപത്രിയാക്കാന്‍ നീക്കം

0

വയനാട് മെഡിക്കല്‍ കോളേജ് വീണ്ടും കൊവിഡ് ആശുപത്രിയാക്കാന്‍ നീക്കം.കൊവിഡ് വ്യാപനം അതി രൂക്ഷമായതിനെ തുടര്‍ന്നാണ് നീക്കം. ഉന്നതതല ചര്‍ച്ചയും ഇതിനകം നടന്നു കഴിഞ്ഞു. 2020 ഏപ്രില്‍ ആദ്യവാരത്തിലാണ് അന്നത്തെ ജില്ലാ ആശുപത്രി പൂര്‍ണ്ണമായും ജില്ലാ കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. കൊവിഡ് ആശുപത്രിയായ സമയത്ത് മറ്റ് ചികിത്സകളൊന്നും ലഭ്യമായിരുന്നില്ല. പകരം മാനന്തവാടിയിലെ തന്നെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ സാറ്റ്‌ലൈറ്റ് ആശുപത്രിയാക്കി മാറ്റിയായിരുന്നു ചികിത്സകള്‍ നല്‍കിയിരുന്നത്.

ഈ സമയത്ത് സാധാരണ രോഗങ്ങള്‍ക്ക് കിടത്തി ചികിത്സ ലഭ്യമായിരുന്നില്ല. പിന്നീട് രോഗവ്യാപനം കുറഞ്ഞതോടെ മാനന്തവാടി ഗവ: യു.പി.സ്‌ക്കൂള്‍ ഒ.പി വിഭാഗങ്ങള്‍ക്കായ് പ്രവര്‍ത്തിക്കുകയാണ് ഉണ്ടായത്. പിന്നീട് ഇക്കഴിഞ്ഞ ജനുവരിയോടെ കിടത്തി ചികിത്സ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നതിനിടെയാണ് വീണ്ടും ആശുപത്രി പൂര്‍ണ്ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റാന്‍ നീക്കം നടക്കുന്നത്. മിക്കവാറും അടുത്ത ദിവസം തന്നെ വയനാട് മെഡിക്കല്‍ കോളേജ് വീണ്ടും കൊവിഡ് ആശുപത്രിയായി മാറും.

Leave A Reply

Your email address will not be published.

You cannot copy content of this page