- Advertisement -

- Advertisement -

വയനാട് പ്രസ്‌ക്ലബ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

0

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ ജയിലിലും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുമ്പോള്‍ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രസ്‌ക്ലബ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ വി മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പ്രസ് ക്ലബ് എക്സിക്യൂട്ടിവ് അംഗം എം കമല്‍ അധ്യക്ഷനായി. സി.വി ഷിബു, ജംഷീര്‍ കൂളിവയല്‍, പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, പ്രസ് ക്ലബ് ട്രഷറര്‍ എ.പി അനീഷ് സംസാരിച്ചു. ഇല്ല്യാസ് പള്ളിയാല്‍, ജിന്‍സ് തോട്ടുംകര, ശില്‍പ, ഷഫീഖ് മുണ്ടക്കൈ, അനന്തു ബല്‍റാം, ഹാഷിം, അബ്ദുല്ല, നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page