- Advertisement -

- Advertisement -

നിയന്ത്രണങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പും പഞ്ചായത്തും

0

അമ്പലവയല്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പും പഞ്ചായത്തും.ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് അമ്പലവയല്‍.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു.വാര്‍ഡുകളില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിച്ചു.അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്.

ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വാഹനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡുതലത്തില്‍ ദ്രുതകര്‍മ സേനക്കും രൂപം നല്‍കി. 50 കുടുംബങ്ങള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന തോതില്‍ ഇവര്‍ പ്രവര്‍ത്തിക്കും.
ടൗണ്‍ വാര്‍ഡുകളില്‍ ഉള്‍പ്പടെ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ആകെയുള്ള 20 വാര്‍ഡുകളും കണ്‍ടെയ്ന്‍മെന്റ് സോണാക്കിയത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ളവ അടഞ്ഞുകിടക്കുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page