- Advertisement -

- Advertisement -

ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം; രണ്ടുവീടുകള്‍ക്ക് മുകളില്‍ മരംവീണു.

0

വെണ്ണിയോട് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. രണ്ടുവീടുകള്‍ക്ക് മുകളില്‍ മരംവീണു.വാഴകൃഷിയുള്‍പ്പെടെയുള്ളവ നിലംപതിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ശക്തമായ കാറ്റില്‍ നിരവധി മരങ്ങളും കടപുഴകിവീണു. പൊയില്‍ ജേക്കബിന്റെയും കട്ടിയില്‍ അപ്പച്ചന്റെയും വീടിന് മീതെയാണ് മരം വീണത്.വീടിന്റെ മേല്‍ക്കൂരകളും ഭിത്തികളും തകര്‍ന്നു.

മിക്ക ഇടങ്ങളിലും വൈദ്യുതി ലൈനിന് മുകളില്‍ മരംവീണതിനാല്‍ ലൈന്‍ പൊട്ടിവീണു. ഇതോടെ കോട്ടത്തറ, വെണ്ണിയോട് ഭാഗങ്ങളില്‍ വൈദ്യുതിബന്ധവും നഷ്ടമായി. മരം റോഡിന് കുറുകെ വീണതിനാല്‍ കോട്ടത്തറ പുഴക്കംവയല്‍, വെണ്ണിയോട് പൊയില്‍, വാളല്‍, കല്ലട്ടി, മാടക്കുന്ന് ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. പ്രദേശത്ത് വ്യാപക കൃഷിനാശവും ഉണ്ടായി. നിരവധി വാഴകളാണ് നിലം പൊത്തിയത്. കൂടാതെ കവുങ്ങ്, തെങ്ങ്, റബ്ബര്‍ തുടങ്ങിയ വിളകളും നശിച്ചു. വെണ്ണിയോട് മുണ്ടോളി സിറാജിന്റെ ആയിരം വാഴകളില്‍ എഴുന്നൂറും നിലം പൊത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page