- Advertisement -

- Advertisement -

സ്വതന്ത്രമൈതാനി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു

0

ബത്തേരി നഗരസഭ സ്വതന്ത്രമൈതാനി നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ബത്തേരി ടൗണിലെ സ്വതന്ത്രമൈതാനിയാണ് നവീകരിക്കുന്നത്. ഇതിനായി അഞ്ചുലക്ഷം രൂപയാണ് നഗരസഭ വാര്‍ഷിക പദ്ധതയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിരിക്കുന്നത്. നിലവിലെ സ്വതന്ത്രമൈതാനി ചുറ്റുമതിലുകള്‍ അടക്കം നീക്കി പുതിയ കൈവരികള്‍ സ്ഥാപിക്കും. സ്വതന്ത്രമൈതാനിയിലെ സ്റ്റേജ് നവീകരിക്കും. ഇതിന്റെ ഭാഗമായി സ്വതന്ത്രമൈതാനി ക്ലോക്ക് ടവ്വറും സ്ഥാപിക്കും. മുമ്പ് സ്വതന്ത്രമൈതാനി നവീകരണം കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്ബായിരുന്നു ഏറ്റെടുത്ത് നടത്തിയിരുന്നത്. സ്വതന്ത്രമൈതാനി നവീകരണത്തോടെ ബത്തേരി ടൗണിന്റെ മുഖഛായതന്നെ മാറും.

Leave A Reply

Your email address will not be published.

You cannot copy content of this page