- Advertisement -

- Advertisement -

ജില്ലയില്‍ 659 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 659 പേര്‍ക്ക് കൂടി കോവിഡ്
199 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (25.04.21) 659 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 199 പേര്‍ രോഗമുക്തി നേടി. 657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36406 ആയി. 29576 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6027 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 5479 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ 53 പേര്‍, അമ്പലവയല്‍ 51 പേര്‍, എടവക 50 പേര്‍, നെന്‍മേനി, തവിഞ്ഞാല്‍ 48 പേര്‍ വീതം, കല്‍പ്പറ്റ 45 പേര്‍, മാനന്തവാടി 37 പേര്‍, പൂതാടി 33 പേര്‍, പുല്‍പ്പള്ളി 30 പേര്‍, വെള്ളമുണ്ട 29 പേര്‍, പനമരം 27 പേര്‍, പൊഴുതന 26 പേര്‍, മുട്ടില്‍ 24 പേര്‍, മീനങ്ങാടി 21 പേര്‍, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ 20 പേര്‍ വീതം, തിരുനെല്ലി 13 പേര്‍, തൊണ്ടര്‍നാട്, വൈത്തിരി 11 പേര്‍ വീതം, കണിയാമ്പറ്റ, വെങ്ങപ്പള്ളി 10 പേര്‍ വീതം, മൂപ്പൈനാട് 8 പേര്‍, മേപ്പാടി 7 പേര്‍, തരിയോട് 3 പേര്‍, കോട്ടത്തറ സ്വദേശികളായ രണ്ട് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തി രോഗബാധിതരായത്.

199 പേര്‍ക്ക് രോഗമുക്തി
ബത്തേരി, കല്‍പ്പറ്റ സ്വദേശികള്‍ ആറു പേര്‍ വീതം, തരിയോട് 5 പേര്‍, അമ്പലവയല്‍, പനമരം നാലു പേര്‍ വീതം, നെന്മേനി, മാനന്തവാടി, പൊഴുതന മൂന്ന് പേര്‍ വീതം, തൊണ്ടര്‍നാട്, നൂല്‍പ്പുഴ, മീനങ്ങാടി, മൂപ്പൈനാട് രണ്ടു പേര്‍ വീതം, വൈത്തിരി, മേപ്പാടി, തവിഞ്ഞാല്‍, എടവക സ്വദേശികളായ ഓരോരുത്തരും, നാഗ്പൂര്‍, നീലഗിരി സ്വദേശികളായ ഒരാള്‍ വീതവും, വീടുകളില്‍ ചികിത്സയിലായിരുന്ന 151 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.

2132 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.04.21 ) പുതുതായി നിരീക്ഷണത്തിലായത് 2132 പേരാണ് . 503 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17207 പേര്‍. ഇന്ന് പുതുതായി 81 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 3232 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 364915 സാമ്പിളുകളില്‍ 356812 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 320406 നെഗറ്റീവും 36406 പോസിറ്റീവുമാണ്‌

Leave A Reply

Your email address will not be published.

You cannot copy content of this page