ഹോട്ടലുകളിലേക്ക് ആളെ ക്ഷണിക്കാന്‍ റോബോര്‍ട്ട് നിര്‍മ്മിച്ച് യുവ അധ്യാപകന്. ബത്തേരി ഡോണ്‍ബോസ്കോ ടെക്കിലെ സ്കില്‍ഡവലപ്പ്മെന്റ് ട്രൈയിനറായ വിനോദാണ് ഒന്നരവര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമായി റോബോര്‍ട്ടിനെ നിര്‍മ്മിച്ചത്. വെയിലും മഴയുമേറ്റ് ഹോട്ടല്‍ എന്നബോര്‍ഡും കൈയിലേന്തി പാതയോരങ്ങളില്‍ നില്ക്കുന്നജോലിക്കാരെ ഇനി അധികനാള്‍ കണേണ്ടിവരില്ല. ഇതിന്പരിഹാരമായിട്ടാണ് വിനോദ് എന്ന യുവ അധ്യാപകന് റോബോര്‍ട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. സ്ത്രീയുട ശരീരഘടനയില്‍ നിര്‍മ്മിച്ച ഈ റോബോര്‍ട്ടിനെ 100 മീറ്റര്‍ അകലെ നിന്നുവരെ നിയന്ത്രിക്കാനാവും.ഡി.സി 12 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോര്‍ട്ട് ബാറ്ററില്‍ ഒന്നരമണിക്കൂറും എ.സിയില്‍ തുടര്‍ച്ചയായും റോബര്‍ട്ട് പ്രര്‍ത്തിക്കും. ഹോട്ടലുകള്‍, ടെക്സ്റ്റൈല്‍സ് എന്നിവിടങ്ങളിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനായും ഈ റോബോര്‍ട്ടിനെ ഉപയോഗിക്കാം. ഒന്നര വര്‍ഷത്തെ പ്രയത്ന ഫലമായാണ് വിനോദ് ഇതള്‍ എന്ന പേരിട്ടിരിക്കുന്ന റോബോര്‍ട്ടിനെ നിര്‍മ്മിച്ചത്. ഇതിന് മുതല്‍ മുടക്ക് 30000 രൂപയാണ് ചെലവായത്. ഘട്ടംഘട്ടമായി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ റോബോര്‍ട്ടിനെ യാന്ത്രികമായി ജോലി നടക്കുന്ന എല്ലാ മേഖലകളിലേക്കും സജ്ജമാക്കുക എന്നതാണ് പാലക്കാട് സ്വദേശിയായ വിനോദിന്റെ ലക്ഷ്യം.
- Advertisement -
- Advertisement -