കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവുമായി മേപ്പാടി പോലീസ്.ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് പോലീസുദ്യോഗസ്ഥര്‍ നല്‍കിയത്.സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍, പേരും ഫോണ്‍ നമ്പറും എഴുതാനുള്ള ബുക്ക് എന്നിവ സൂക്ഷിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടത്തി. നിബന്ധനകള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്കി. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ക്ലമന്റ് ജോസഫ്, ബെന്നി, എന്‍.കെ.പ്രകാശ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
- Advertisement -
- Advertisement -