- Advertisement -

- Advertisement -

കേരളത്തില്‍ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യത; മുന്നറിയിപ്പ്

0

കേരളത്തില്‍ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് സാധാരണ മഴയായിരിക്കും ഇടവപ്പാതി നല്‍കുകയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

രാജ്യത്താകെ ലഭിക്കുന്ന ശരാശരി മഴയെ സംബന്ധിച്ചുള്ള പ്രവചനം മാത്രമാണിത്. അതിതീവ്ര മഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് ഈ പ്രവചനത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കില്ല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം.അതേസമയം, അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒരു ജില്ലയിലും മഴമുന്നറിയിപ്പില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല

Leave A Reply

Your email address will not be published.

You cannot copy content of this page