- Advertisement -

- Advertisement -

ബത്തേരിയില്‍ പ്രതിരോധം  ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

0

കൊവിഡ് വ്യാപനം രൂക്ഷമായ ബത്തേരി നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഡിവിഷനുകളില്‍ അനൗണ്‍സുമെന്റ്, കൊവിഡ് പരിശോധന എണ്ണം വര്‍ദ്ധിപ്പിക്കല്‍, മാസ് വാക്‌സിനേഷന്‍ ക്യാമ്പ് എന്നിവ നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം നഗരസഭയില്‍ ചെയര്‍മാന്‍ ടി കെ രമേശന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

 

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് പോസിറ്റാവാകുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബത്തേരി നഗരസഭ കര്‍ശനമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നഗരസഭ വിളിച്ചുചേര്‍ത്ത, ആരോഗ്യ വകുപ്പ്, പൊലിസ്, ആശവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജാഗ്രത അനൗണ്‍സ്‌മെന്റ് എല്ലാ ഡിവിഷനുകളിലും നടത്തും,  നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍  പൊലിസിന് നിര്‍ദേശം നല്‍കും, വാര്‍ഡ്തല ആര്‍ ആര്‍ ടി യോഗങ്ങള്‍ വരുംദിവസങ്ങളില്‍ ചേരും. ഏപ്രില്‍ 19, 21 തീയ്യതികളില്‍ ടൗണ്‍ഹാളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും, കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു.

 

Leave A Reply

Your email address will not be published.

You cannot copy content of this page