- Advertisement -

- Advertisement -

രാഹുല്‍ ഗാന്ധി എം.പി.വാക്കുപാലിച്ചു

0

കുട്ടികളുടെ ആവശ്യം നിറവേറ്റികൊടുത്ത് രാഹുല്‍ ഗാന്ധി എം.പി.വാക്കുപാലിച്ചു.അപ്പപ്പാറ കൈരളി ക്ലബ്ബിലെ കുട്ടികള്‍ക്ക് ്ക്രിക്കറ്റ് കിറ്റ് നല്‍കാമെന്ന വാഗ്ദാനമാണ് അഞ്ചാം നാള്‍ രാഹുല്‍ നിറവേറ്റിയത്.കഴിഞ്ഞ ദിവസം അപ്പപ്പാറ കൈരളി ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി സി.അബ്ദ്ദുള്‍ അഷറഫ് ക്ലബ്ബ് ഭാരവാഹികള്‍ക്ക് ്ക്രിക്കറ്റ് കിറ്റ് കൈമാറി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ നാലിന് വയനാട്ടില്‍ എത്തിയ അദ്ദേഹം തിരുനെല്ലി ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം അപ്പപ്പാറയിലെ ഹെലിപാഡില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന കുട്ടികളോട് സംവദിക്കുകയായിരുന്നു.ഇതിനിടയിലാണ് കുട്ടികള്‍ക്രിക്കറ്റ് കിറ്റ് വേണമെന്നും നല്ലൊരു ഗ്രൗണ്ടും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടത്. കിറ്റ് ഉടന്‍ എത്തിച്ചു തരാമെന്ന് വാഗ്ദാനം നല്‍കിയാണ് അദ്ദേഹം തിരികെ പോയത്.തുടര്‍ന്ന് എം.പി.യുടെ കല്‍പ്പറ്റ ഓഫീസില്‍ വിളിച്ച് കിറ്റ് നല്‍കാന്‍ നിര്‍ദ്ദേശിക്കു കയായിരുന്നു.കോണ്‍ഗ്രസ്‌നേതാക്കളായ കെ.ജി.രാമകൃഷ്ണന്‍, ഒ.പി.ഹസന്‍, ഷംസീര്‍ അരണപ്പാറ, ദിനേശ്‌കോട്ടിയൂര്‍ ,പി.ശശികുമാര്‍ ,സുശോഭ് ചെറുക്കുമ്പം; രതീഷ്, രാഹുല്‍ എന്നിവര്‍ സംസാരിച്ചു. കിറ്റ് ലഭ്യമാക്കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ കുട്ടികള്‍ ഗ്രൗണ്ട്കൂടിയാഥാര്‍ത്ഥ്യമാക്കാനുള്ള പ്രയത്‌നത്തിലാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page