- Advertisement -

- Advertisement -

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ അവ്യക്തത

0

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ അവ്യക്തത. ജൂണില്‍ സ്‌കൂളുകള്‍ തുറന്നേക്കില്ല.പുതിയ സര്‍ക്കാര്‍ വന്ന ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അധ്യായന വര്‍ഷത്തിന്റെ ആരംഭത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ തുടരാനാണ് സാധ്യത.

അതേസമയം, സംസ്ഥാനം വൈറസിന്റെ ജനിതക വ്യതിയാനം പരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനായി ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഡല്‍ഹിയിലേക്ക് അയച്ചു.രണ്ടാം തരംഗത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍. പുതിയ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസുകളുടെ ആരംഭം. നിലവില്‍ നടക്കുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് പ്രാധ്യാന്യമെന്നും വിദ്യാഭ്യാസ വകുപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page