- Advertisement -

- Advertisement -

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റിന് തയ്യാറാകണം. ഡി.എം.ഒ

0

രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റിന് തയ്യാറാകണം.
ഡി.എം.ഒ

കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും ടെസ്റ്റ് നടത്താന്‍ സ്വമേധയാ മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കിയാല്‍ ഗുരുതരമാക്കുന്നത് തടയാനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനും സാധിക്കും. ഈ മഹാമാരിയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം.
മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, അര്‍ഹരായവര്‍ വാക്‌സിന്‍ സ്വീകരിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും സ്വീകരിക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page