- Advertisement -

- Advertisement -

രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന  1996250 രൂപ പിടികൂടി

0

മതിയായ രേഖകള്‍ ഇല്ലാതെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന പണം മുത്തങ്ങയില്‍ പൊലിസ് പിടികൂടി.  19 96 250 രൂപയാണ്  ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് മടവൂര്‍ സ്വദേശികളായ ആദര്‍ശ് (25), മുഹമ്മദ് ഫവാസ് (26) എന്നിവരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ മൈസൂരില്‍ നിന്നും വന്ന ലോറിയില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page